വെജിറ്റബിൾ കട്ലറ്റ്
ചേരുവകൾ :
ഉരുളക്കിഴങ്ങ് 100 ഗ്രാം
കാരറ്റ് 100 ഗ്രാം
സവാള 50 ഗ്രാം
പച്ചമുളക് 3 എണ്ണം
മല്ലിയില 1 തണ്ട്
ഉപ്പ് പാകത്തിന്
ഗരം മസാല 1 ടീ സ്പൂൺ
ജീരകം വറുത്തുപൊടിച്ചത്
കാൽ ടീസ്പൂൺ
മൈദ 2 ടേബിൾ സ്പൂൺ
വെള്ളം 2 ടേബിൾ സ്പൂൺ
റൊട്ടിപ്പൊടി 1 കപ്പ്
എണ്ണ വറുക്കുന്നതിന്
ഗ്രീൻപീസ് വേവിച്ചത് 50 ഗ്രാം
പാകം ചെയ്യുന്നവിധം:
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിക്കുക. കാരറ്റ് പൊടിയായി അരിയുക. ഗ്രീൻ പീസ് വേവിച്ചത്, ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്, കാരറ്റ് ചിരകിയത്, സവാള കൊത്തിയരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മല്ലിയില അരിഞ്ഞത്, ഗരം മസാല, ജീരകപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ യോജിപ്പിച്ച് കട്ലറ്റിന്റെ
ആകൃതിയിലാക്കി വയ്ക്കുക. വേറൊരു പാത്രത്തിൽ
മൈദ വെള്ളം ചേർത്ത് കലക്കിവയ്ക്കുക.
ഇതിൽ കട്ലറ്റ് മുക്കി റൊട്ടിപ്പൊടിയിൽ
പൊതിഞ്ഞ് ചൂടാക്കിയ എണ്ണയിൽ വറുത്തുകോരുക.
പുതിന ചട്നിയുടെ കൂടെയോ, ടൊമാറ്റോ കെച്ചപ്പോ കൂട്ടി വിളമ്പണം.
No comments:
Post a Comment