ഫ്രൈഡ്‌ റൈസ്‌ - Indian Cookery Recipie

The recipe of tasty indian food

Random Posts

ads

Hot

Its my Vlog about Indian tasty cookery Recipie...and you can watch the the videos from my cookery chanel ''femiskitchen'' a lot of cookey videos i am uploaded in this channel own my regional language ''malayalam'' with english subtitles .So please visit and Subscribe the channel www.youtube.com/femiskitchen

Post Top Ad

Your Ad Spot

Saturday, 8 October 2016

ഫ്രൈഡ്‌ റൈസ്‌





ഫ്രൈഡ്‌ റൈസ്‌

1.
ബസ്മതി റൈസ്‌ 1 കിലോ
2.
നെയ്യ്‌/ബട്ടര്‍ 100g
3.
ഏലക്കാ 5 എണ്ണം
4.
കറുവ പട്ട 2 കഷണം
5.
ഗ്രാമ്പൂ 5 എണ്ണം
6.
കിസ്മിസ്‌ (ഉണക്ക മുന്തിരി) 50 g
7.
അണ്ടിപ്പരിപ്പ്‌ 50 g
8.
മഞ്ഞള്‍പ്പൊടി 1 നുള്ള്‌.
9.
ബീന്‍സ്‌ 100 g
10.
ക്യാരറ്റ്‌ 1 എണ്ണം
11.
സവോള 5 എണ്ണം.
12.
ഉപ്പ്‌ പാകത്തിന്‌.
തയ്യാറക്കുന്ന വിധം
1.
ബസ്മതി റൈസ്‌ കഴുകി 1/2 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം നന്നായി വാര്‍ത്തെടുക്കുക.
2.
വാര്‍ത്തെടുത്ത ബസ്മതി റൈസ്‌ അല്‍പം ബട്ടര്‍/നെയ്യ്‌ ചേര്‍ത്ത്‌ ഒരു ഫ്രൈയിംഗ്‌ പാനില്‍ അടുപ്പത്ത്‌ വച്ച്‌ ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ തുടരെ ഇളക്കുക.
3.
ഒരു പാത്രത്തില്‍ ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, 2 സ്പൂണ്‍ ഉപ്പു എന്നിവചേര്‍ത്ത്‌ വെള്ളം തിളപ്പിക്കുക. വറുത്തെടുത്ത ബസ്മതി റൈസ്‌ തണുത്തതിനു ശേഷം തിളച്ച വെള്ളത്തിലേയ്ക്ക്‌ ഇട്ട്‌ 12 മിനിട്ട്‌ വേവിക്കുക. (8
മിനിറ്റ്‌ ആകുമ്പോള്‍മുതല്‍ ഇടക്കിടെ വേവ്‌ പരിശോദിക്കണം). (റൈസ്‌ വേവുമ്പോള്‍ വെള്ളം പറ്റി പോകാത്ത അത്രയും വെള്ളം ഉണ്ടായിരിക്കണം!)
4.
വെന്ത ബസ്മതി റൈസ്‌ നന്നായി വാര്‍ത്തെടുക്കുക.
5.
വാര്‍ത്തെടുത്ത ബസ്മതി റൈസ്‌ കുറേശ്ശെ, ഒരു ഫ്രൈയിംഗ്‌ പാനില്‍ കുറച്ച്‌ നെയ്യൊഴിച്ച്‌ ചെറുതായി വറത്തെടുക്കുക.
6.
ചെറുതായി അരിഞ്ഞ സവോള ബ്രൗണ്‍ നിറമാവുന്നതുവരെ എണ്ണയില്‍ വറുത്ത്‌ കോരുക
7.
ചെറുതായി അരിഞ്ഞ ബീന്‍സ്‌, ക്യാരറ്റ്‌ എന്നിവ എണ്ണയില്‍ വറുത്തു കോരുക.
8.
കിസ്മിസ്‌, അണ്ടിപ്പരിപ്പ്‌ എന്നിവ എണ്ണയിലോ നെയ്യിലോ വറുത്തു കോരുക.
9.
തയ്യാറാക്കിയ ബസ്മതി റൈസില്‍ നിന്നു ഒരു സ്പൂണ്‍ എടുത്ത്‌ ഒരു നുള്ളു മഞ്ഞള്‍പ്പൊടിചേര്‍ത്ത്‌ വറുത്തെടുക്കുക.
10.
തയ്യാറാക്കിയ ബസ്മതി റൈസില്‍ മുകളില്‍ പറഞ്ഞ പ്രകാരം തയ്യാറാക്കിയ സവോള, ബീന്‍സ്‌, ക്യാരറ്റ്‌, കിസ്മിസ്‌, അണ്ടിപ്പരിപ്പ്‌, മഞ്ഞ നിറമുള്ള 1 സ്പൂണ്‍ ബസ്മതി റൈസ്‌(മഞ്ഞള്‍ ചേര്‍ത്ത്‌ വരുത്തെടുത്തത്‌)
എന്നിവ ചേര്‍ത്തിളക്കുക.
11.
കിസ്മിസ്‌, അണ്ടിപ്പരിപ്പ്‌ എന്നിവ ഉപയോഗിച്ച്‌ അലങ്കരിച്ച്‌ ചൂടോടെ സെര്‍വ്‌ ചെയ്യുക.

No comments:

Post a Comment

Post Top Ad

Your Ad Spot